banner

കൊല്ലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ യുവാക്കൾ രക്ഷപ്പെടുത്തി; വെള്ളത്തിൽ വീണതിന് പിന്നാലെ മനംമാറ്റം ശേഷം നിലവിളിച്ചു, മരച്ചില്ലയിൽ തൂങ്ങിക്കിടന്നത് രാത്രിവരെ!

ഇത്തിക്കരയാറ്റിൽ ആത്മഹത്യ ചെയ്യാനായി ചാടിയ യുവതി വെള്ളത്തിൽ വീണതിന് ശേഷം മനംമാറ്റം ഉണ്ടായതിനെ തുടർന്ന് മരച്ചില്ലയിൽ പിടിച്ചു നിലവിളിച്ചതിനെത്തുടർന്ന് പ്രദേശവാസികളായ യുവാക്കൾ രക്ഷപ്പെടുത്തി. കടബാധ്യതമൂലമാണ് ആത്മഹത്യയ്ക് ശ്രെമിച്ചതെന്ന് യുവതി പോലീസിന് മൊഴിനൽകിയതാണ് വിവരം.

കാളവയൽ സ്വദേശിയായ 23 കാരിയാണ് ശനിയാഴ്ച്ച വൈകിട്ട് ഇത്തിക്കരയാറ്റിൽ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിന് താഴെ ഈഴത്തറ കടവിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആറ്റിൽ കുത്തൊഴുക്കിൽ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതിനിടെ പേടിച്ച യുവതി, ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പിൽപിടിച്ച് രക്ഷ നേടുകയായിരുന്നു. നിലവിളിച്ചെങ്കിലും നിലവിളി ആരുടേയും ശ്രേദ്ധയിൽപെട്ടില്ല. 

രാത്രിയായപ്പോൾ കരച്ചിൽ കേട്ട പരിസരവാസിയായ മഹേഷ് സുഹൃത്തുക്കളായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു, മനീഷ് എന്നിവരെ വിളിച്ചുവരുത്തി ശബ്ദം കേട്ട ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മരച്ചില്ലയിൽ തൂങ്ങിക്കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഒന്നര മണിക്കൂറിലധികം മരച്ചില്ലയിൽ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകൾ തണുത്ത് മരവിച്ച നിലയിലായിരുന്നു.

Post a Comment

0 Comments