കൊല്ലം : പരവൂരിൽ പതിനാറു വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ നടുറോഡിൽ പൊലീസ് - എക്സൈസ് സംഘം ക്രൂരമായി മർദിച്ചതായി പരാതി. പരവൂർകുറുമണ്ടൽ കല്ലുംകുന്നിൽ രേഖഭവനിൽ വിപിനിനെ മർദിച്ചതായി കാണിച്ച് മാതാപിതാക്കളാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്. പൊലീസ് - എക്സൈസ് സംഘം സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് മർദ്ധനം നടന്നതായി ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് എത്തിയ വിപിൻ സഹപാഠിക്ക് അരവണ പ്രസാദം നൽകാനായി സ്കൂട്ടറിൽ വീട്ടിൽ നിന്ന് പോയപ്പോൾ എക്സെസ് സംഘവും പരവൂർ പൊലീസും സംയുക്തമായി നടത്തിയ വാഹനപരിശോധനയ്ക്ക് മുന്നിൽ എത്തുകയും ലൈസൻസ് ഇല്ലാത്തത് കൊണ്ട് തന്നെ തടഞ്ഞ പൊലീസിനെ കണ്ട് വിപിൻ വാഹനം മുന്നോട്ട് ഓടിക്കുകയുമായിരുന്നു.
ഉടൻതന്നെ എക്സെസ് വാഹനം ഉപയോഗിച്ച് വിപിന്റെ വാഹനം തടഞ്ഞു നിറുത്തുകയും. ഇരുചക്ര വാഹനത്തിൽ നിന്ന് ഇറങ്ങിയ വിപിനെ പൊലീസ് മുഖത്ത് അടിക്കുകയും, കൈമുട്ട്കൊണ്ട് മുതുകത്തും ഇടിക്കുകയും ഇതിനിടയിൽ താഴെവീണ വിപിനെ താഴെ ഇട്ട് ചവിട്ടുകയും ഷർട്ട് വലിച്ച് കീറുകയും ഉടുമുണ്ട് ഊരി പരിശോധിക്കുകയു ആയിരുന്നു. ഇവർ വിപിനോട് എവിടെയാടാ കഞ്ചാവ് എന്ന് ചോദിച്ചായിരുന്നു മർദനം. വിപിന്റെ പക്കൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിയാത്തതോടെ ലൈസൻസ് ഇല്ല എന്ന് കാട്ടി വാഹനം കസ്റ്റഡിയിൽ എടുത്ത് പൊലീസ് സംഘംമടങ്ങി. തുടർന്ന് വിപിൻന്റെ ബന്ധുക്കളും നാട്ട്കാരും ചേർന്നാണ് വിപിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ഈക്കാര്യങ്ങൾ ബോധിപ്പിച്ച് കൊണ്ട് വിപിന്റെ പിതാവ് സുജിത്തും മാതാവ് രേഖയും ചേർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിനൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ അന്വേഷണം നടത്താം മെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ ടി. നാരായണൻ അറിയിച്ചതാണ് വിവരം.
0 Comments