banner

രഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തിയ ശേഷം 20 ലേറെ വെട്ടുകൾ ; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്, നാളെ പോസ്റ്റ്മോർട്ടം

കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. ആക്രമണത്തിൽ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാളെയാണ് രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുക. പോസ്റ്റ്മോർട്ടത്തിന് ശേഷം ആറാട്ടുപുഴ വലിയഴീക്കലിൽ മൃതദേഹം സംസ്കരിക്കും.

ഇന്ന് പുലർച്ചയോടെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. അതേസമയം, സംഭവസ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്തുകൊണ്ട് ആലപ്പുഴ ജില്ലയിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Post a Comment

0 Comments