തിരുവനന്തപുരം / വെമ്പായം : വെെമ്പായം പെട്രോൾ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ 21 കാരൻ മരിച്ചു. ഒഴുകുപാറ സ്വദേശി റാഷിദ് മൻസിലിൽ റാഷിദ് (21) ആണ് വാഹനാപകടത്തിൽ മരിച്ചത്. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളിൽ ഒരാളാാണ് റാഷിദ്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടിയാണ് സംഭവം. വെെമ്പായം പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കുറേയേറെ നേരം കഴിഞ്ഞ ശേഷമാണ് റാഷിദിനെയും ഒപ്പം പരിക്കേറ്റവരെയും ആശുപത്രിയിൽ എത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വെമ്പായം സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
എന്നാൽ, ഈ സ്ഥലത്ത് അപകടം നിത്യസംഭവമാണെന്ന് നാട്ടുകാർ പ്രതികരിച്ചു. അമിത വേഗതയിലെത്തുന്ന ചിലരുടെ അശ്രദ്ധമൂലം നിരവധി ജീവനുകൾ പൊലിയുന്ന ഇടമാണ് അപകടസ്ഥലമെന്നും പ്രദേശ വൃത്തങ്ങൾ സൂചിപ്പിച്ചു.
0 Comments