banner

മാനിൻ്റെ കൊമ്പും തോക്കുകളുമായി തലസ്ഥാനത്ത് 37കാരൻ പിടിയിൽ

നെയ്യാറ്റിൻകര : വെള്ളറടയിൽ മാനിന്റെ കൊമ്പും തോക്കുകളുമായി പിടിയിലായ ആൾ ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ്. കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, എക്സൈസിനെ മർദ്ദിച്ച കേസ് ഉൽപ്പെടെ നിരവധി കേസിലെ പ്രതിയാണ് പിടിയിലായ വെള്ളറട അമ്പൂരി കൂട്ടപ്പു സ്വദേശി മനഷാ ജോർജ് (37). 

ഇത്തവണ ഇയാൾടെ പക്കൽ നിന്ന് മാനിന്റെ കൊമ്പും രണ്ടു തോക്കും, മാരകയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാൻ കൊമ്പ്, വാൾ, മഴു, നാടൻ തോക്ക്, എയർ ഗൺ എന്നിവയാണ് ഇയാളിൽ നിന്നും പൊലീസ് സംഘം കണ്ടെടുത്തത്.

പ്രദേശവാസികൾ നൽകിയ രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം നടത്തുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയുമായിരുന്നു.

Post a Comment

0 Comments