ആഡംബര കാറില്‍ കടയിലെത്തിയ ഇയാള്‍ പെണ്‍കുട്ടി തനിച്ചാണെന്ന് കണ്ടാണ് അതിക്രമത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടിയെ കടന്ന് പിടിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ബലമായി അമര്‍ത്തി തടവി മാനാഹാനിയുണ്ടാക്കുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടിലെത്തി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. ഇരുവരും കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ അതിക്രമിച്ച് കടന്നതിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യ്തു.
തുടര്‍ന്ന് ആഡംബര കാര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ മുഖത്തല നിന്നും പിടികൂടുകയായിരുന്നു. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യൂ.പിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സജീവ്, എ.എസ്.ഐ മാരായ സതീഷ്, പ്രദീപ് എസ്സിപിഒ ജീസാ ജയിംസ്, സിപിഒ മാരായ നജീബ്, മനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
0 Comments