banner

വിവാഹ വാർഷിക ദിനത്തിൽ ഹൃദയം തൊടും കുറിപ്പുമായി ദുൽഖർ

വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയംതൊടും കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും അമാലിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
2011 ഡിസംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. ഒന്നിച്ച് ഇരുവരും പായ്ക്കപ്പലില്‍ യാത്ര ചെയ്യുന്നതായാണ് പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നത്. കാറ്റ് മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

”പുതിയ ലോകം കണ്ടെത്താന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിക്കുകയാണ്, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിനു ശേഷം ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാണ്. കപ്പല്‍ ഉയര്‍ന്നു നില്‍ക്കുന്നു. നമ്മുടെ മാലാഖയുമായി സുരക്ഷിതമായ കൂട്ടിലാണ്. പോര്‍ട്ട് അല്ലെങ്കില്‍ സ്റ്റാര്‍ബോര്‍ഡ് ഞങ്ങള്‍ ഒരുമിച്ച് കണ്ടെത്തുമെന്ന് എനിക്കറിയാം,” ദുല്‍ഖര്‍ കുറിച്ചു.

Post a Comment

0 Comments