banner

മുള്ളൻപന്നിയുടെ ഇറച്ചിയുമായി ഒരാൾ പിടിയിലായി; സംഭവം തൃശ്ശൂരിൽ

തൃശൂർ മണ്ണുത്തിയിൽ മുള്ളൻപന്നിയുടെ മാംസവുമായി ഒരാൾ പിടിയിൽ. തൊടുപുഴ സ്വദേശി ദേവസ്വയേയാണ് തൃശൂരിൽ നിന്നും എക്സൈസ് സംഘം പിടികൂടി. മഞ്ഞപ്പൊടിയിലിട്ട് ഉണക്കിയ നിലയിലായിരുന്നു മാംസം
പാലക്കാട്, മണ്ണുത്തി ദേശിയ പാതയിൽ പരിശോധന നടത്തിയ എക്സൈസ് സംഘം യാദൃശ്ചികമായാണ് മുളളൻ പന്നിയുടെ മാംസം പിടികൂടിയത്. പാലക്കാട് നിന്ന് കോട്ടയത്തേക്ക് പോയ ബസിലായിരുന്നു മുള്ളൻപന്നിയുടെ ഉണക്ക മാംസവും ഉടുമ്പിൻ്റെ പച്ച മാംസവും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയായ ദേവസ്വയെ എക്സൈസ് ഇൻസ്പെക്ടർ കെ.അബൂദുള്ളിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മഞ്ഞ പൊടിയിട്ട് ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു മുള്ളൻപന്നിയുടെ മാംസം. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാക്കി മറ്റുള്ളവർക്ക് സംശയം തോന്നാതെയാണ് മാംസം കടത്തിയിരുന്നത്. തൊടുപുഴയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടു പോക വെയാണ് എക്സൈസ് സംഘം പിടികൂടിയത്. തുടർനടപടികൾക്കായി പ്രതിയെ മാന്നാ മംഗലം ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

Post a Comment

0 Comments