banner

അഞ്ചാലുംമൂട്ടിലെ അപകടം: രക്ഷകരായത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ

അഞ്ചാലുംമൂട് : കടവൂർ പള്ളിക്ക് സമീപം നടന്ന അപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകരായത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ. കഴിഞ്ഞ ദിവസം എട്ടരയോടെയാണ് സംഭവം. കടവൂർ സെൻ്റ് കസ്മീർ ദേവാലയത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് അത് വഴി എത്തിയ മന്ത്രി j. ചിഞ്ചുറാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രക്ഷാ പ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.

അപകടത്തിൽ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ മൂവരെയും മന്ത്രിയുടെ വാഹനത്തിൽ തന്നെയാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ഗണ്‍മാന്‍ ശര്‍മപ്രസാദ്‌ ഉത്തമന്‍, ഡ്രൈവര്‍ രാജേഷ്‌ എന്നിവർ ചേർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്.

അപകടത്തിൽ യാത്രക്കാരിയായ വയോധികയ്ക്കും ഇവരുടെ ബന്ധുക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം  ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
അപകട സമയം ഇയാൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം.

Post a Comment

0 Comments