banner

നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ കുണ്ടറ എംജിഡി എച്ച് എസ് എസ് ഫോർ ബോയ്സ് സ്കൂളിൽ എയ്ഡ്സ് ദിനാചരണം നടന്നു

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കുണ്ടറ എംജിഡി എച്ച് എസ് എസ് ഫോർ ബോയ്സ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ. തോമസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. 

തുടർന്ന് ശലഭം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശ ടീച്ചർ വിഷയവതരണം നിർവ്വഹിച്ചു. ഡോ. മുംതാസ് യഹിയ(ഫാക്കൽറ്റി, ഡിപ്പാർട്ട്മെൻ്റ് ഓഫ് സുവോളജി
TK College of Arts and Science, Karikode
Kollam) ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. എൻ.എസ്.എസ് വാളണ്ടിയർ ആര്യ അനിർ അവതാരിക ആയ ചടങ്ങിൽ എൻ.എസ്.എസ് വാളണ്ടിയർ ജ്യോർജി തോമസ് എൻ.എസ്.എസ് ഗീതം ആലപിക്കുകയും, എൻ.എസ്.എസ് വാളണ്ടിയർ അമൃത ലാൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.എൻ.എസ്.എസ് വാളണ്ടിയർ ആയ മെറീന ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും, എൻ.എസ്.എസ് വാളണ്ടിയേഴ്സും അദ്ധ്യാപകരും ദീപം തെളിയിച്ചു പ്രതിജ്ഞ ചെയ്തു. NSS വോളന്റിയർ ലീഡർ ഇമ്മാനുവേൽ എം.എം കൃതജ്ഞത അറിയിച്ചു.

Post a Comment

0 Comments