banner

ആലപ്പുഴ ഇരട്ടകൊലപാതകം: 50 പേർ പൊലീസ് കസ്റ്റഡിയിൽ, വിറങ്ങലിച്ച് ആലപ്പുഴ; നിർദ്ദേശങ്ങളുമായി പൊലീസ് മേധാവി

ആലപ്പുഴ : എസ്ഡിപിഐ, ബിജെപി നേതാക്കളെ വെട്ടി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിൽ. ഇതിൽ ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഐജി ഹർഷിത അട്ടല്ലൂരി അറിയിച്ചു.
ഇനി അക്രമം ഉണ്ടായാൽ കർശന നടപടിയെടുക്കും. പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നതെന്നും ഹർഷിത അറിയിച്ചു.

 ‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങൾക്കും തമ്മിൽ ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം ആണ്’- ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാം" - ഐജി പറഞ്ഞു.

എന്നാൽ, 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയകൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴ നിശ്ചമായി. 40 ഓളം വെട്ടുകൾ വെട്ടിയാണ് ആക്രമികൾ എസ് ഡി പി ഐ പ്രവർത്തകനായ ഷാന്നെ കൊന്നൊടുക്കിയത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു.

Post a Comment

0 Comments