സോഷ്യൽ എഞ്ചിനിയറിംഗ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ എന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളാണ് നടന്നത്. സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബി.ജെ.പിയുടേയും എസ്.ഡി.പി. ഐ യുടേയും ശ്രമം. ഭൂരിപക്ഷ വർഗിയതയേയും ന്യൂനപക്ഷ വർഗീയതയേയും മാറി മാറി പുണരുന്ന സർക്കാരാണ് കേരളത്തെ ഈ സ്ഥിതിയിൽ എത്തിച്ചത്. പൊതു രാഷ്ട്രീയത്തിൽ അപ്രസക്തരായവർ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. കേരളത്തിന്റെ മതേതരത്വം സംരഷിക്കണമെങ്കിൽ ആർ.എസ് എസും എസ് ഡി പി ഐ യും ഒരുക്കുന്ന വർഗീയതയുടെ കെണിയിൽ വീഴാതിരിക്കണം.
അതേ സമയം, എസ്.ഡി.പി.ഐ നേതാവും ബിജെപി നേതാവും വെട്ടേറ്റ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായ കെ.എസ് ഷാൻ(38) ആണ് ഇന്നലെ രാത്രിയുണ്ടായ അക്രമണത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ച ബിജെപി നേതാവ്. ഇദ്ദേഹത്തെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് വിവരം.
0 Comments