banner

കെഎസ്‌ആര്‍ടിസി ബസിൽ മദ്യം; വിജിലൻസ് പരിശോധനയ്ക്കിടെ ഡ്രൈവറും കണ്ടക്ടറും ഒരൊറ്റയോട്ടം, ആലപ്പുഴയിലെ സംഭവം രസകരം

ആലപ്പുഴ : കെഎസ്‌ആര്‍ടിസി ബസിൽ മദ്യം കണ്ടെത്തി. വിജിലന്‍സ് വിഭാഗം നടത്തിയ തിരച്ചിലാണ് കെഎസ്‌ആര്‍ടിസി ബസിൽ മദ്യം  കണ്ടെത്തിയത്. മദ്യം പിടിച്ചെടുത്ത പരിശോധനയ്ക്കിടെ ഈ ബസിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. എന്തായാലും സോഷ്യൽ മീഡിയ ഈ വിഷയം രസകരമായിട്ടാണ് ചർച്ച ചെയ്യുന്നത്.

കൊല്ലൂര്‍ മൂകാംബിക-ആലപ്പുഴ സൂപ്പര്‍ ഡീലക്സ് ബസ് ആലപ്പുഴ ബസ്‌സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവം. തിരുവനന്തപുരത്തെ കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സാണ് ‌പരിശോധന നടത്തി മദ്യം പിടികൂടിയത്.

ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ സി ജെ ഡിക്സണ്‍, എ ചന്ദ്രന്‍ എന്നിവര്‍ ഓടി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിയവരെ കണ്ടെത്തിയതായി നിലവിൽ റിപ്പോർട്ടുകൾ വന്നിട്ടില്ല. അതേ സമയം സംഭവത്തിൻ്റെ തുടർ നടപടികൾക്കായി കേസ് ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

സംഭവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ
Cr: Martin Joseph Koottummel

Post a Comment

0 Comments