ഈ വർഷം നവംബർ വരെയുള്ള കണക്കിൽ വാർഷിക വായനക്കാരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ട് അഷ്ടമുടി ലൈവ് ന്യൂസിൻ്റ ഔദ്യോഗിക വെബ് പോർട്ടലായ www.ashtamudylivenews.com. എസ്ജെ മീഡിയ ഹൗസിന് കീഴിൽ പ്രവർത്തിക്കുന്ന അഷ്ടമുടി ലൈവ് എന്ന വാർത്താ ചാനൽ ആരംഭിച്ചത് ഈക്കഴിഞ്ഞ കോവിഡ് കാലത്താണ്. പുതിയ വെബ് പോർട്ടൽ ആരംഭിച്ചിട്ട് എട്ട് മാസം മാത്രമേ ആയിട്ടുള്ളു ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയും വായനക്കാരെ നേരായ വാർത്തകൾ കൊണ്ട് പ്രീതിപ്പെടുത്താൻ സാധിച്ചതിൻ്റെ ആനന്ദത്തിലാണ് ടീം അഷ്ടമുടി ലൈവ്.
കഴിഞ്ഞ മാസങ്ങളിൽ വാർത്തകളുടെ എണ്ണത്തിൽ വൻ ഇടിവ് ഉണ്ടായെങ്കിലും അത് അഷ്ടമുടി ലൈവിൻ്റെ പ്രേഷക പ്രീതിയെ ബാധിച്ചിരുന്നില്ല. തുടർന്ന് എസ്ജെ മീഡിയ ഹൗസ് അധികാരികൾ ഇന്നലെ പുറത്തുവിട്ട കണക്കിലാണ് അഷ്ടമുടി ലൈവിൻ്റെ വായനക്കാരുടെ വർദ്ധനവ് തിരിച്ചറിഞ്ഞത്. പ്രേഷകരെ ഇനിയും നല്ല വാർത്തകൾ കൊണ്ട് ചിന്തിപ്പിക്കാൻ അഷ്ടമുടി ലൈവിന് കഴിയും എന്ന ശുപാപ്തി വിശ്വാസം മാനേജിംഗ് എഡിറ്റർ ( ചീഫ് ഇൻ ചാർജ് ) ഷെജീർ ജമാലുദ്ദീൻ, റെസിഡൻ്റ് എഡിറ്റർ ( ചീഫ് ന്യൂസ് എഡിറ്റർ ) സജീവ് ജമാലുദ്ദീൻ തുടങ്ങിയവർ പങ്ക് വെച്ചു.
0 Comments