banner

കൊല്ലത്ത് യുവാവിന് നേരെ വധശ്രമം; സംഘത്തിലെ ഒരാളായ 19കാരൻ പോലീസ് പിടിയിൽ

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. മുഖത്തല കുറുമണ്ണ ഇടയില്‍ വീട്ടില്‍ അനന്തു കൃഷ്ണന്‍ (19) ആണ് പോലീസ് പിടിയിലായത്. ഇയാളടക്കമുളള സംഘം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുളള വീട്ടില്‍ കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഷിവിലാലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ പണി സ്ഥലത്ത് അതിക്രമിച്ച് കയറി യുവാവിനെ കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തി കത്താള്‍ ഉപയോഗിച്ച് കാലില്‍ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആറ് മാസങ്ങള്‍ക്ക് മുമ്പ് വെട്ടേറ്റ യുവാവടക്കമുളള സംഘം കണ്ണനല്ലൂരിലെ ടര്‍ഫ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ അക്രമണം നടത്തിയ സംഘത്തിനെ പരാജയപ്പെടുത്തിയിരുന്നു. വിജയാഹ്ലാദ പ്രകടനത്തിനിടെ ഇരുവിഭാഗവും തമ്മില്‍ വക്കേറ്റം ഉണ്ടാവുകയും വിജയികളെ ആക്രമികും എന്ന് ഭീഷണി മുഴക്കിയാണ് ഇവര്‍ മടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കളിയില്‍ പങ്കെടുത്ത ഷിവിലാലിനെ ഇവര്‍ ആക്രമിച്ചത്. 

ആക്രമണത്തിലുള്‍പ്പെട്ട അനന്തു കൃഷ്ണനെ കുറുമണ്ണക് നിന്നുമാണ് പോലീസ് പിടികൂടിയത്. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍ എം.സി യുടെ നേതൃത്വത്തില്‍ കൊട്ടിയം സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, ഷിഹാസ്, ഫിറോസ്ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു. 

Post a Comment

0 Comments