banner

ഓട്ടോഡ്രൈവർക്ക് നേരെ ആക്രമണം, തടഞ്ഞ യുവാവിനെ കുത്തിവീഴ്ത്തി; സംഭവത്തിൽ പ്രതി പിടിയില്‍

കോട്ടയം : ഓട്ടോഡ്രൈവർക്ക് നേരെയുള്ള ആക്രമണം തടഞ്ഞ യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. കത്തിയുമായി എത്തിയ പ്രതി ഓട്ടോ തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു തുടർന്ന് തടസ്സം പിടിക്കാനെത്തിയ യുവാവിനെ ഇയാൾ കുത്തിവീഴ്ത്തുകയും പ്രദേശത്ത് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ റിമാൻഡിലാണ്. കോട്ടയം കുടമാളൂർ ലക്ഷംവീട് കോളനി പിച്ചനാട് പുതുപ്പറമ്പിൽ അജയനെ(44)യാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.

ഇയാൾ നിരവധി ക്രമിനൽ ഗുണ്ടാ ആക്രമണ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കുടമാളൂർ താഴത്തേക്കുറ്റ് ഷിബുവിനാണ് കുത്തേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി കുടമാളൂർ കവലയിൽ ആയുധങ്ങളുമായി പൊതുവഴിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി യാത്രക്കാരുമായെത്തിയ ഓട്ടോ തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തുകയും ഡ്രൈവറെ കുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു കുത്തേറ്റ ഷിബു. സംഭവത്തെതുടർന്ന് രക്ഷപ്പെട്ട പ്രതിയെ കോട്ടയം നഗരത്തിൽനിന്ന് പോലീസ് പിടികൂടുകയായിരുന്നു.

إرسال تعليق

0 تعليقات