banner

കൊല്ലത്ത് പട്രോളിംഗ് ഡ്യൂട്ടി ചെയ്യവേ പൊലീസുകാരന് നേരെ ആക്രമണം; പ്രതി പിടിയിൽ

പോലീസുദ്യോഗസ്ഥനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി 9.30 ന് കുളപ്പാടം തൈക്കാവ് മുക്ക് ജംഗ്ഷന് സമീപം വച്ചാണ് സംഭവം നടന്നത്. പതിവ് പട്രോളിംഗ് ജോലിയില്‍ ഏര്‍പ്പെട്ട് വന്ന കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ജീപ്പിലുണ്ടായിരുന്ന സിവില്‍ പോലീസുദ്ദ്യോഗസ്ഥനായ അരുണാണ് ആക്രമിക്കപ്പെട്ടത്. നെടുമ്പന വില്ലേജില്‍ മുട്ടയ്ക്കാവ് നവാസ് മന്‍സില നൗഷാദ് (കെറു, 48) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ ഓടിച്ച് വന്ന ബുളളറ്റ് മോട്ടോര്‍ സൈക്കിള്‍ പ്രകോപനം ഇല്ലാതെ പോലീസ് ജീപ്പിന് കുറുകെ നിര്‍ത്തി അസഭ്യം വിളിക്കുകയായിരുന്നു. 

ഇയാളെ പിന്‍തിരിപ്പിരിപ്പിക്കാന്‍ ശ്രമിച്ച അരുണിന്‍റെ കൈ പിടിച്ച് തിരിച്ച് തളളി താഴെയിട്ട ശേഷം യൂണിഫോം വലിച്ച് കീറി. ജീപ്പിലുണ്ടായിരുന്ന മറ്റ് പോലീസുദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ നല്ലിലയുളള സിനിമാ തീയേറ്ററില്‍ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിയേറ്ററില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലാകുകയായിരുന്നു. 

കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യൂ.പി വിപിന്‍കുമാറിന്‍റെ നേതൃത്വത്തില്‍, എസ്സ്.ഐമാരായ സജീവ്, രാജേന്ദ്രന്‍പിളള  തുളസീധരന്‍പിളള എ.എസ്സ്.ഐ മാരായ സതീഷ്, ബിജൂ, പ്രദീപ് സി.പി.ഒ മനു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.  

Post a Comment

0 Comments