കൊല്ലം : ബസ് യാത്രക്കാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ കുളത്തൂപ്പുഴ കെഎസ്‌ആര്‍ടിസി ബസില്‍ യാര്രചെയ്തു വന്ന മുട്ടയ്ക്കാവ് സ്വദേശിനിയായ മദ്ധ്യവയസ്കയുടെ കഴുത്തില്‍കിടന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കന്‍ ശ്രമിച്ച സഹോദരികളായ തമിഴ്നാട് തുത്തുക്കുടി സ്വദേശിനികളായ യുവതികളെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലത്ത് നിന്നും കുളത്തൂപ്പു
ഴയ്ക്ക് പോകുന്ന വേണാട് ബസില്‍ മുട്ടയ്ക്കാവില്‍ നിന്നും കയറി വെളിച്ചിക്കാലയെത്തിയപ്പോള്‍ യുവതികള്‍ കഴുത്തില്‍ കിടന്ന മാലപൊട്ടിക്കാന്‍ ശ്രമിക്കുകയും ആയതിനെ എതിര്‍ത്ത് ബഹളം വച്ച് യാത്രക്കാരുടെ സഹായത്തോടെ യുവതികളെ തടഞ്ഞു നിര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട് തൂത്തുക്കുടി അണ്ണാ നഗര്‍ അമ്മന്‍കോവില്‍ എസക്കി വീട്ടുനമ്പര്‍ 133 ല്‍ അനു (29) ദിവ്യ (28) എന്നിവരാണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. യുവതികള്‍ മുമ്പും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുകളില്‍ പ്രതിയായിട്ടുള്ളതും റിമാന്റില്‍ കഴിഞ്ഞിട്ടുള്ള
വരുമാണ്.
സംശയത്തിനിടനല്‍കാത്തവിധം സാമാന്യം നല്ലവേഷം ധരിച്ചാണ് ഇവര്‍
ബസില്‍ യാത്രചെയ്യാറുള്ളത്. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ യു പി
വിപിന്‍കുമാര്‍, എസ്‌ഐ സജീവ് സിപിഒ ജിസ, സുധ ലാലുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്.
0 Comments