banner

അഷ്ടമുടി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർക്കുള്ള സപ്തദിന ക്യാമ്പിൻ്റെ ഉദ്ഘാടനം ബി. ജയന്തി നിർവ്വഹിച്ചു

തൃക്കരുവ : ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ അഷ്ടമുടിയിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വോളന്റിയർമാർക്കുള്ള സപ്തദിന ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി നിർവ്വഹിച്ചു. തുടർന്ന് വേദിക്ക് ആശംസകളറിയിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്തംഗം ആർ. രതീഷ്  സംസാരിച്ചു.

രാവിലെ എട്ടിന് സ്കൂളിൽ സജ്ജമാക്കിയ രജിസ്ട്രേഷൻ കൗണ്ടറിൽ വോളൻ്റിയേഴ്സ് റിപ്പോർട്ട് ചെയ്തു. 9.00 മണിയോടെ പതാക ഉയർത്തലും വോളൻ്റിയേഴ്സിനായുള്ള അസംബ്ലിയും ക്യാമ്പ് അങ്കണത്തിൽ നടന്നു. തുടർന്ന് 9.30 യോടെ ആരംഭിച്ച ക്യാമ്പിൻ്റെ വിളമ്പര ജാഥയിൽ വോളൻ്റിയേഴ്സ് പങ്കെടുത്തു. 

തുടർന്ന്, പത്ത് മണിയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന് പി.ടി.എ പ്രസിഡൻ്റ് നൗഷർ .എം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ പോൾ ആൻ്റണി സ്വാഗതം ആശംസിച്ച വേദിയിൽ ക്യാമ്പിനെ സംബന്ധിച്ച് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. സനിൽ കുമാർ വിശദീകരിച്ചു. പിന്നാലെയായിരുന്നു ഉദ്ഘാടനം. വേദിക്ക് ആശംസറിച്ച് ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ എം. അബ്ദുൽ ഷുക്കൂർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ട് ക്യാമ്പ് ലീഡർ എ.റോസ് സംസാരിച്ചു.

അതിജീവനം എന്ന നാമദേയത്തിലാണ്  സപ്തദിന ക്യാമ്പ് പ്രവർത്തിക്കുക. ഒന്നാം ദിവസമായ ഇന്ന് 12 മണിയ്ക്ക് ഐസ് ബ്രേക്കിംഗ് സെക്ഷനോടെ ക്യാമ്പ് ആരംഭിച്ചു. തുടർന്ന് നേരത്തെ നിശ്ചയിച്ചത് പ്രകാരം കോവിഡ് ബോധവത്ക്കരണ ക്ലാസ്സ്, കലാപരിപാടികൾ, ക്യാമ്പ് അവലോകനം, ആസൂത്രണം തുടങ്ങിയ നടന്നു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തുടർ പ്രവർത്തങ്ങൾ അഞ്ച് മണിയ്ക്ക് ശേഷം വോളൻ്റിയേഴ്സ് വീടുകളിലാണ് ചെയ്യേണ്ടത്. യഥാക്രമം നാളെ ഒൻപത് മണിയ്ക്ക് ക്യാമ്പ് വീണ്ടും പ്രവർത്തിക്കുകയും അഞ്ച് മണിക്ക് താല്കാലിക വിരാമം കുറിക്കുകയും ചെയ്യും. ഇത് ഇത്തരത്തിൽ ഏഴാം ദിവസമായ ഞായറാഴ്ച (02/01/22) വരെ തുടരും.


Post a Comment

0 Comments