banner

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; കനത്ത ജാഗ്രത, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത : ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ഫ്ലോറസ് ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇൻഡോനേഷ്യൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, കടലിനടിയിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മൗമേരെ പട്ടണത്തിന് 112 കിലോമീറ്റർ വടക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ആളപായമോ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ.

Post a Comment

0 Comments