banner

കായിക താരത്തെ വേദിയിൽ കയ്യേറ്റം ചെയ്ത് ബിജെപി നേതാവ്

ദേശീയ ചാമ്പ്യന്‍ഷിപ്പ് പരിപാടിക്കിടയില്‍ ഗുസ്തി താരത്തെ കയ്യേറ്റം ചെയ്ത് ബിജെപി എംപി. ഗുസ്തി താരത്തെ ഇയാള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിരിക്കുകയാണ്.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് വേദിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് യുവ ഗുസ്തി താരത്തെ രണ്ട് തവണ അടിക്കുന്നത് വീഡിയോയില്‍ കാണാം.

റാഞ്ചിയിലെ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിലാണ് സംഭവം നടന്നത്.
ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തിലെ എംപിയാണ് സിംഗ്. റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ മുഖ്യാതിഥിയായാണ് എം.പി പങ്കെടുത്തത്.

ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിംഗ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രായക്കൂടുതൽ കാരണം മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന് പരാതി പറയുകയും എന്നിരുന്നാലും, അണ്ടർ 15 പരിപാടിയിൽ പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം സിങ്ങിനോട് അപേക്ഷിക്കുകയായിരുന്നു. തുടർന്ന് എംപി ഇയാളെ തല്ലുകയുമായിരുന്നു.

Post a Comment

0 Comments