banner

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, പിന്നെ കേസ് കൊടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ  ഏർപ്പെടുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലാണ് സംഭവം. തൃശൂർ സ്വദേശിനിയായ സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 37കാരിയായ സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിചചുവരുത്തി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും സ്വർണ്ണവും പണവും തട്ടിയെടുക്കുകയുമായിരുന്നു. 

2021 ഫെബ്രുവരിയിലാണ് പരാതിക്ക് കാരണമായ സംഭവങ്ങളുടെ തുടക്കം. പാലക്കാട് സ്വദേശിയായ ചെറുപ്പക്കാരനുമായി സമൂഹമാധ്യമങ്ങളിലൂടെയാണ് സിന്ധു ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് സിന്ധു യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ഫ്ലാറ്റിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസിനെ വിളിക്കുമെന്നും സിന്ധു യുവാവിനെ ഭീഷണിപ്പെടുത്തി. കേസ് നൽകാതിരിക്കാൻ കയ്യിലുള്ള പണവും സ്വർണ്ണവും സിന്ധു ആവശ്യപ്പെട്ടു. ഇതുപ്രകാരം യുവാവ് തന്റെ കഴുത്തിലെ മാല, അരയിലെ ഏലസ് എന്നിവ ഊരി നൽകി. 

ഒരാഴ്ചയ്ക്ക് ശേഷം സ്വർണ്ണം തിരിച്ച് നൽകാമെന്ന് പറഞ്ഞ് യുവാവിനെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ സിന്ധു അവിടെ വച്ച് യുവാവിനെ നഗ്നനാക്കി ചിത്രം മൊബൈലിൽ പകർത്തി. നഗ്ന ചിത്രം സുഹൃത്തുക്കൾക്ക് അയച്ച് നൽകുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീണ്ടും പണം തട്ടിയെടുക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്നതിന് പുറമേ ബാങ്ക് അക്കൌണ്ടിലുള്ളതടക്കം 175000 രൂപയാണ് സിന്ധു ഇയാളിൽ നിന്ന് തട്ടിയെടുത്തത്. പലതവണയായി ഫോണിൽ വിളിച്ച് ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുകയും 10ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. 

ഇതോടെയാണ് യുവാവ് തൃശൂർ പൊലീസിൽ പരാതി നൽകിയത്. കേസെടുത്തെങ്കിലും പൊലീസിന് സിന്ധുവിനെ പിടികൂടാനായിരുന്നില്ല. ഇതോടെ പണം നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിനെക്കൊണ്ട് സിന്ധുവിനെ വിളിച്ച് വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 

إرسال تعليق

0 تعليقات