banner

കുട്ടികള്‍ക്കുൾപ്പെടെ കഞ്ചാവ് വിൽപ്പന, കൊല്ലത്ത് 25കാരൻ അറസ്റ്റിൽ; പിടിയിലായത് ബീച്ചിൽ വിതരണത്തിനിടെ

യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഗഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ തെക്കുംഭാഗം തവക്കല്‍ മന്‍സിലില്‍ മകന്‍ ഷിബിലി (25) ആണ് ഗഞ്ചാവുമായി പിടിയിലായത്. തെക്കുംഭാഗം ബീച്ചിലെത്തിയവര്‍ക്ക് കണ്ണടയുടെ കവറില്‍ ചെറിയ പൊതികളിലായി ഗഞ്ചാവ് പൊതിഞ്ഞ് വില്‍പ്പന നടത്തുമ്പോഴാണ് ഇയാള്‍ പോലീസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന ഗഞ്ചാവാണ് പിടിച്ചെടുത്തത്. 

പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബീച്ച് കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് ഇയാളെ പിടികൂടിയത്. പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍.എയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ നിതിന്‍ നളന്‍, നിസാം എ.എസ്സ്.ഐ പ്രമോദ്, സി.പി.ഓ മാരായ സായി റാം, റിലേഷ് ബാബു, രാജേഷ്, പ്രേംലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. 

Post a Comment

0 Comments