ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ കോടതി ഉത്തരവുണ്ടായിട്ടും യുവതിയെ ഒഴിവാക്കാൻ ഭർത്താവും കുടുംബവും വീട് പൂട്ടി മുങ്ങുകയായിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ യുവതിയുടെ ഭർത്താവിന്റെ അഭിഭാഷകനാണ് ഹാജരായത്.
യുവതിയുടെ ഭർത്താവായ കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്വിൻ വില്യം കൊറയ ബംഗളൂരുവിലാണെന്നും എത്താൻ കഴിയില്ലെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
തുടർന്നാണ് രൂക്ഷമായ ഭാഷയിൽ കോടതി താക്കീത് നൽകിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഭർത്താവ് വീഡിയോ കോൺഫറൻസ് വഴിയും മാതാപിതാക്കൾ നേരിട്ടും ഹാജരാകണമെന്നും ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആനി വർഗീസ് ഉത്തരവിട്ടു.
0 Comments