അഷ്ടമുടി സ്കൂളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക്ചേർന്ന എൻ.എസ്.എസ് വളണ്ടിയഴ്സിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നാഷണൽ സർവ്വീസ് സ്കീമിൻ്റെ ശലഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക്ചേർന്ന അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയേഴ്സിനാണ് സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് വിതരണം ചെയ്തത്. സ്കൂൾ ആഡിറ്റോറിയത്തിൽ തൃക്കരുവ പഞ്ചായത്ത് ജെ.എച്ച്.ഐ സനിൽ നാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ആരോഗ്യ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ബിജു ബി. നെൽസൺ നിർവ്വഹിച്ചു. വോളൻ്റിയേഴ്സ് അത് ഏറ്റുവാങ്ങി.
സ്കൂൾ പ്രൻസിപ്പൾ പോൾ ആൻ്റണി സ്വാഗതം നേർന്ന വേദിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനിൽ കുമാർ ശലഭങ്ങൾ പദ്ധതി വിശദീകരിച്ചു കൊണ്ട് വേദിയിൽ സംസാരിച്ചു. തുടർന്ന് എൻ.എസ്.എസ് വോളൻ്റിയറായ ഡെല്ല ഡാനിയേൽ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വേദിയുമായി പങ്കുവച്ചു.
ഹൈസ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൾഷുക്കൂർ ആശംസയറിച്ചു. എൻ.എസ്.എസ് വോളൻ്റിയർ ലീഡർ റിമി ലാൽ വേദിയിൽ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രതിനിധികളുടെയും അധ്യാപകരുടേയും എൻ.എസ്.എസ് വോളൻ്റിയേസിൻ്റയും സാന്നിധ്യത്തിലായിരിരുന്നു ചടങ്ങ്.
0 Comments