banner

'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം'; തീരത്തണഞ്ഞ് പി.ടി, ഇനി ജീവിക്കുക ഓർമ്മകളിൽ!: കണ്ണുകള്‍ ദാനം ചെയ്തു

വേദനയോടെയല്ലാതെ രാഷ്ട്രീയ കേരളത്തിന് ഇനി വയലാറിന്റെ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന പാട്ട് ഓർക്കുവാൻ കഴിയില്ല. അത്തരം സങ്കടങ്ങൾക്ക് പോലും ശക്തി നൽകുന്നത് പി.ടി.തോമസ് എന്ന ജനകീയനായ രാഷ്ട്രീയക്കാരൻ്റെ ജീവിതം തന്നെയാകും. ഒരു മാസം മുമ്പ് എഴുതി ഏൽപ്പിച്ച അവസാന ആഗ്രഹങ്ങൾ അടങ്ങിയ കുറിപ്പിൽ പി.ടി ഇങ്ങനെ എഴുതി ''അന്ത്യോപചാരസമയത്ത് കേൾക്കേണ്ടത് 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന പാട്ടാണെന്നും. മൃതദേഹം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണം അതുപോലെ ചിതാഭസ്മത്തിന്റെ ഒരുഭാഗം ഇടുക്കിയിലെ ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം." മാത്രമല്ല, മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത് എന്നിങ്ങനെയാണ് കുറിപ്പിലുളളത്. ഇതനുസരിച്ചാകും സംസ്കാരം. 

അതേസമയം, പി.ടി തോമസ് എം.എൽ.എയുടെ കണ്ണുകൾ ദാനം ചെയ്തു. വിയോഗ വാർത്തയറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തേക്ക് എത്തി ചേരുന്നത്. കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. വർഷങ്ങളായുള്ള ബന്ധമാണ് താനും പി.ടിയും തമ്മിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ എം.എൽ.എ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സമാജികനുമായിരുന്ന പിടി തോമസിൻ്റെ വിയോഗം അദ്ദേഹത്തിൻ്റെ 70 വയസ്സിലാണ്. നിലവിൽ തൃക്കാക്കരയുടെ പ്രതിതിനിധിയായിരുന്നു. കെപിസിസിയുടെ വർക്കിങ് പ്രസിഡൻറും കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ സെക്രട്ടറിയും ആയിരുന്നു.
അർബുദ ബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്നാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്

Post a Comment

0 Comments