banner

സി.പി.ഐ(എം) ബഹുജന കൂട്ടായ്മ-ജുനവരി 4ന്


വര്‍ഗ്ഗീയതെയ്ക്കെതിരെ 2022 ജനുവരി 4ന് ചൊവ്വാഴ്ച വൈകുന്നേരം ലോക്കല്‍ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ നടത്തും. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനും വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനുമാണ് ആര്‍.എസ്.എസ്സും, എസ്.ഡി.പി.ഐ യും ശ്രമിക്കുന്നത്. സമീപകാലത്ത് വര്‍ഗ്ഗീയ പ്രചാരവേല ഇവര്‍ കേരളത്തില്‍ വലിയതോതില്‍ നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദയനീയമായി പരാജയപ്പെട്ട ബിജെപി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയാണ്. ഇതിന് സഹായകരമായ നിലപാടാണ് എസ്ഡിപിഐയും സ്വീകരിക്കുന്നത്. ഇത്തരം സംഭങ്ങളെ ഊതിവീര്‍പ്പിച്ച് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഇടപെടലാണ് യുഡിഎഫ് നടത്തുന്നത്.
1970 കളിലെ തലശ്ശേരി കലാപത്തിനിടയില്‍ ധീരരക്തസാക്ഷിത്വം വരിച്ച യു.കെ.കുഞ്ഞിരാമന്‍റെ രക്തസാക്ഷിത്വ ദിനമായ ജനുവരി 4 നാണ് കൂട്ടായ്മ നടക്കുന്നത്. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ ക്യാമ്പയിന്‍ നടത്തുന്നതിന്‍റെ ഭാഗമായുള്ള കൂട്ടായ്മ വന്‍വിജയമാക്കണമെന്ന് സിപിഐ(എം) ജില്ലാസെക്രട്ടറി എസ്.സുദേവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments