പതിനാറുകാരിയുടെ വായിൽ തുണി കെട്ടി മൂടിയിട്ട് രണ്ട് പേർ ചേർന്ന് ബലാൽസംഗം ചെയ്ത കേസിൽ രണ്ടാം പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി.
വലിയതുറ മിനി സ്റ്റുഡിയോയക്ക് സമീപം സുനിൽ അൽഫോൺസി (32)നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകണം.
2014 ഫെബ്രുവരി 26 ന് ഇരയായ പെൺകുട്ടി പനി മൂലം വലിയതുറ ആശുപത്രിയാൽ ചികിൽസയക്ക് വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
0 تعليقات