banner

കൊല്ലം ബീച്ചിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ തർക്കം; കടപ്പുറത്ത് യുവാക്കള്‍ ഏറ്റുമുട്ടി, ആറ് പേർ അറസ്റ്റിൽ

കൊല്ലം : ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയ യുവാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കൊല്ലം ബീച്ചിലും വച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ ഇടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലുമുളളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

സംഭവത്തില്‍ പരിക്കേറ്റവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. സ്ഥലത്ത് ശക്തമായ പോലീസ് സാന്നിദ്ധ്യമുണ്ടായതിനാല്‍ കൂടുതല്‍ അനിഷ്ട സംഭങ്ങള്‍ ഒഴിവായി. സംഭവത്തില്‍ ഉള്‍പ്പെട്ട ഇരുവിഭാങ്ങളിലുമുണ്ടായിരുന്ന മുണ്ടയ്ക്കല്‍ സ്വദേശികളായ അരുണ്‍, മുകേഷ്, രാജീവ് ഗില്‍ക്രിസ്റ്റ്, സാന്‍റോ, സുധീഷ് എന്നിവരെ പോലീസ് പിടികൂടി. 

കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ രതീഷ് കുമാര്‍, ഹരിദാസ്, പ്രമോദ്, ബാലചന്ദ്രന്‍, സിപിഒ പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.


Post a Comment

0 Comments