banner

കൊല്ലത്ത് പണമിടപാട്‌ നിരസിച്ചതിലുള്ള വിരോധത്തെ തുടർന്ന് യുവതിയെ മർദ്ദിച്ച വയോധികൻ അറസ്റ്റിൽ

കൊല്ലം : യുവതിയെ ദേഹോപദ്രവമേല്‍പിച്ച്‌ മാനഹാനി വരുത്തിയ മദ്ധ്യവയസ്ക്കനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തഴുത്തല സ്വദേശിനിയായ യുവതിയെ ദേഹോപ്രദവമേല്‍പിച്ച്‌ മാനഹാനി വരു
ത്തിയ ആളെ കൊട്ടിയം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തഴുത്തല വില്ലേജില്‍ ഒറ്റപ്ലാമൂട് ചരുവിള വീട്ടില്‍ രമണന്‍ (50) ആണ്‌ പോലീസ്‌ പിടിയിലായത്‌. 

പ്രതിയും യുവതിയുമായുള്ള പണമിടപാട്‌ യുവതി നിരസിച്ചതിലുള്ള വിരോധം
നിമിത്തം കഴിഞ്ഞ മൂന്നാം തീയതി യുവതിയുടെ വീട്ടിലെത്തി അസഭ്യം പറഞ്ഞും നെറ്റിയില്‍ ഇടിച്ചും തറയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ കുനിഞ്ഞ സമയം മുതുകത്ത്‌ ഇടിക്കുകയും നൈറ്റി വലിച്ച്‌ കീറുകയും, നെറ്റിയില്‍ ഇടിച്ചതില്‍ വച്ച്‌
മുക്കില്‍ നിന്ന്‌ രക്തം വരികയും തുടര്‍ന്ന്‌ ചികില്‍സ തേടിയിട്ടുള്ളതുമാണ്‌. യുവതി
നല്‍കിയ പരായിയിലാണ്‌ കൊട്ടിയം പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌ പ്രതിയെ പിടികൂടിയത്‌. 

പ്രതി മുന്‍പും കൊട്ടിയം പോലീസ്‌ സ്റ്റേഷനിലെ സമാനകേസില്‍ പ്രതിയായി വിചാരണ നേരിടുന്നയാളാണ്‌. ചാത്തന്നൂര്‍ എ.സി.പി ബി ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം പോലീസ്‌ ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍, എസ്‌ഐമാരായ സുജിത്‌ വി നായര്‍, ഷാനവാസ്‌ സിപിഒ മാരായ പ്രശാന്ത്‌, പ്രവീണ്‍ചന്്‌ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്യുകയും ഇയാളെ‌ കോടതിയില്‍ റിമാന്റ്‌ ചെയ്യുകയും ചെയ്തു‌.

Post a Comment

0 Comments