banner

കൊല്ലത്ത് തടിപിടിക്കാൻ എത്തിച്ച ആന ഇടഞ്ഞു; മധുര പലഹാരങ്ങളുമായി ഉടമസ്ഥൻ എത്തിയപ്പോൾ ആന ഫ്ലാറ്റ്!

കൊല്ലം : ചിതറ, കിഴക്കുഭാഗത്ത് ആന ഇടഞ്ഞു. ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ തളച്ചത് ഉടമസ്ഥൻ വന്ന ശേഷം. ഉടമസ്ഥനെത്തി നൽകിയ മധുര പലഹാരങ്ങൾ തിന്ന ശേഷമാണ് ആന ശാന്തനായത്. പരവൂർ കോട്ടപ്പുറത്ത് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. 

പാരിപ്പള്ളി മടത്തറ റോഡിൽ കിഴക്കുംഭാഗത്ത് മിനി ഇൻഡസ്ട്രീസിന് മുന്നിലാണ് ആന ഇടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 12 മണിയോടുകൂടിയാണ് തടി പിടിക്കാനായി  കൊണ്ടുവന്ന ആന ഇടഞ്ഞത്. തടി പിടിച്ച ശേഷം മടങ്ങി വരികയായിരുന്നു കാർത്തികേയനും പാപ്പാനും. ഇടഞ്ഞ ആനയുടെ പുറത്തിരുന്ന പാപ്പാൻ ചാടി രക്ഷപ്പെടുകയായിരുന്നു. 

സംഭവത്തെ തുടർന്ന് പ്രദേശത്ത് രണ്ടു മണിക്കൂറോളം ഗതാഗതം നിർത്തിവയ്ക്കേണ്ടി വന്നു. ഇടഞ്ഞ ആന ജനങ്ങളെ വിരട്ടി ഓടിക്കുന്ന സ്ഥിതി ഉണ്ടായെങ്കിലും മറ്റ് അനിഷ്ഠ സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പിന്നാലെ ഉടമസ്ഥൻ എത്തിയശേഷമാണ് ആനയെ തളയ്ക്കാൻ സാധിച്ചത്. മധുരപലഹാരങ്ങൾ കൊടുത്തപ്പോഴാണ് ആന ശാന്തനായത്.

Post a Comment

0 Comments