നെട്ടയം കല്ലിംഗവിള സ്വദേശിയായ അനില്‍കുമാര്‍, ശ്യാമള, ഇവരുടെ മകന്‍ അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവത്തിന്റെ തുടക്കം. ബാലസംഘം നടത്തിയ പരിപാടിയില്‍ പങ്കെടുത്ത ശേഷം അഭിജിത്ത് സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോഴായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. വീടിനുസമീപം വെച്ച് അയല്‍വാസിയായ യുവാവ് തടഞ്ഞുനിര്‍ത്തി കവിളില്‍ അടിക്കുകയായിരുന്നു.
വീട്ടിലെത്തി അഭിജിത്ത് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് മര്‍ദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ മര്‍ദിച്ചയാളിന്റെ നേതൃത്വത്തിലുള്ള സംഘം അനില്‍കുമാറിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു.
പരിക്കേറ്റവരെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍കുമാറിന് മൂക്കിനും അഭിജിത്തിന് മുഖത്തും ശ്യാമളയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്. അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
പ്രദേശവാസികളായ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതായി വട്ടിയൂര്‍ക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.
0 Comments