banner

തലസ്ഥാനത്ത് വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു; ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍, സംഭവത്തിൽ 10 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ 10 പേർ പോലീസ് പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരായ കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്(22), മൊട്ട നിധീഷ്(24) എന്നിവരുൾപ്പെടെ ഇവർക്ക് സഹായം ചെയ്തതെന്ന് സംശയിക്കുന്നതും ഗുഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്നതുമായ പത്ത് പേരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.

പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ്(35)ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു
വീട്ടിനുള്ളിലിട്ടാണ് സുധീഷിന്റെ കാൽ മുറിച്ചുമാറ്റിയത്. തുടർന്ന് വെട്ടിയെടുത്ത കാൽ ബൈക്കിലെടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. രക്തം വാർന്നാണ് സുധീഷ് മരിച്ചത്.

അതേസമയം കൊലപാതകത്തിന് പിന്നിൽ ​ഗുണ്ടാ പകയാണെന്ന് റൂറൽ എസ്പി പി.കെ മധു വ്യക്തമാക്കി. കൃത്യത്തിൽ പങ്കെടുത്തത് 11പേരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുഴുവൻ പ്രതികളെ ഉടൻ പിടികൂടും. സംഭവത്തിൽ സൈബർ ടീം അന്വേഷിക്കുന്നുണ്ട്. മരിച്ചയാളും പ്രതികളും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ഒട്ടകം രാജേഷ് എന്ന കുപ്രസിദ്ധ ​ഗുണ്ടയുടെ സംഘമാണ് സുധീഷിനെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments