1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ജി.കെ.പിള്ളയുടെ യഥാർത്ഥ പേര് ജി.കേശവപിള്ള എന്നാണ്. പതിഞ്ചാമത്തെ വയസ്സ് മുതൽ പന്ത്രണ്ട് വർഷം പട്ടാളത്തിൽ ജോലി ചെയ്തു. പ്രേം നസീറുമായുള്ള സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം.
എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം 2005 മുതലാണ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. ആദ്യ സീരിയൽ – കടമറ്റത്തു കത്തനാർ. കുങ്കുമപ്പൂവിലെ കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
ഭാര്യ പരേതയായ ഉത്പലാക്ഷിയമ്മ. മക്കൾ - പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.
0 Comments