ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവം. വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ഉറങ്ങുകയായിരുന്ന ലാലു എഴുന്നേൽക്കുകയും വീട് പരിശോധിക്കവേ യുവാവ് ബാത്ത് റൂമിൽ കേറുന്നതായി കാണുകയും ആയിരുന്നു. തുടർന്ന് വെട്ടുകത്തിയുമായി ലാലു പിന്തുടരുകയും മൽപ്പിടുത്തത്തിനിടയിൽ കുത്തുകയും ആയിരുന്നു എന്നാണ് പ്രാഥമിക വിവരം. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ ലാലു പൊലീസുകാരോട് കൊലപാതക വിവരം പങ്ക് വെയ്ക്കുകയും ശേഷം പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി കുത്തേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ, വീട്ടിലെത്തിയത് മകളുടെ ആൺ സുഹൃത്താണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും. കള്ളനാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നും ലാലു പൊലീസിൽ മൊഴി നൽകി. പൊലീസ് ഈക്കാര്യം ഉൾപ്പെടെയാകും അന്വേഷിക്കുകയെന്ന് മാധ്യമങ്ങളെ കാണവേ എസിപി പറഞ്ഞു. വിശദമായ അന്വേഷണമാകും നടത്തുക. പ്രതി പൊലീസ് നിരീക്ഷണത്തിലാണ്. പ്രതി പറഞ്ഞതെന്തെന് ആദ്യ ഘട്ടത്തിൽ തന്നെ അന്വേഷണം നടത്തും എസിപി പറഞ്ഞു.
0 Comments