banner

അധ്യാപകൻ അടിക്കുമെന്ന ഭയം മൂലം നാട് വിടാനൊരുങ്ങിയ 12കാരനെ കണ്ടെത്തി, സംഭവം കൊല്ലത്ത്

കൊല്ലം : അധ്യാപകൻ അടിക്കുമെന്ന ഭയം മൂലം നാട് വിടാനൊരുങ്ങിയ 12 വയസ്സുകാരനെ കണ്ടെത്തി. കുട്ടിയെ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നുമാണ് പിങ്ക് പൊലീസ് കണ്ടെത്തിയത്. കുട്ടിക്ക് കൗൺസിലിങ് നൽകാൻ ശിശുസംരക്ഷണ ഓഫിസർക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർ‌ദേശം നൽകി.

ആയൂർ സ്വദേശിയായ ആൺകുട്ടി പുലർച്ചെ അഞ്ചരയോടെയാണ് വീടുവിട്ടത്. തുടർന്ന് കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്ന കുട്ടിയെ പിങ്ക് പോലീസ് പട്രോളിംഗ് സംഘമാണ് കണ്ടെത്തിയത്. പഠിക്കാതെ ക്ലാസിലെത്തിയാൽ അധ്യാപകൻ അടിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞതിനാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. രണ്ടാഴ്ച മുൻപ് രാത്രിയിൽ വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെൺകുട്ടിയെയും പിങ്ക് പൊലീസ് പിടികൂടി മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നു.

إرسال تعليق

0 تعليقات