banner

ബി.ജെ പി നേതൃത്വത്തിനു നേരെ ശിവശങ്കറിന്റെ വിമർശനം.

ഇ ശ്രീധരനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്‌ ബിജെപിയാണെന്നും ശപിക്കരുതെന്നും മുൻ വക്താവ്‌ പി ആർ ശിവശങ്കർ.പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ ശ്രീധരന്റെ തോല്‍വി ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ബി ജെ പി നേതൃത്വത്തിനു നേരെയുള്ള ശിവശങ്കറിന്റെ വിമര്‍ശനം.

ഇനി സജീവ രാഷ്‌ട്രീയത്തിലേക്കില്ല എന്ന ശ്രീധരന്റെ പ്രസ്‌താവനയെ പറ്റിയാണ്‌ ശിവശങ്കറിന്റ വിമർശനം. ശ്രീധരനെ തോല്‍പ്പിച്ചത് പാര്‍ട്ടിയാണെന്ന് ശിവശങ്കര്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ് എഴുതിയിരിക്കുന്നത്. .

ബഹുമാനപെട്ട ശ്രീധരൻ സർ, മാപ്പ്..
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സർവ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തിൽ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു,
അല്ലെങ്കിൽ ഞങ്ങൾ തോൽപ്പിച്ചു എന്നാണ് ശിവശങ്കർ എഴുതിയിരിക്കുന്നത് .

ശിവശങ്കറിനെ പിന്തുണച്ചും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ ശിവശങ്കറിന്റെ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.

അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്..
തിരുച്ചു വരൂ ശ്രീധരൻ സർ.. ഞങ്ങൾക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ..എന്നപേക്ഷിക്കുന്നുമുണ്ട്

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ നേരത്തെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റുകയും, പിന്നീട് സംസ്ഥാന സമിതി അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു.

ശിവശങ്കറിനെ ബിജെപി വക്താവ് സ്ഥാനത്തു നിന്നും മാറ്റിയതിനെത്തുടര്‍ന്ന് കെ സുരേന്ദ്രനെ പരിഹസിച്ച് ശിവശങ്കര്‍ നേരത്തെ എഫ് ബി പോസ്റ്റിട്ടിരുന്നു. ശ്രീ ശ്രീ സുരേന്ദ്രന്‍ ജി എന്നായിരുന്നു ശിവശങ്കറിന്റെ ട്രോള്‍. എന്നാല്‍ ഇതോടെ സംസ്ഥാന സമിതി അംഗത്വവും ശിവശങ്കറിന് നഷ്‌ടമായി.വി മുരളീധരനും കെ സുരേന്ദ്രനും താല്‍പ്പര്യമുള്ളവരെ മാത്രമാണ് ഭാരവാഹികളാക്കുന്നതെന്ന ആക്ഷേപം പാര്‍ട്ടിയില്‍ നേരത്തെതന്നെ ശക്തമാണ്. ഇതിനിടെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടുള്ള മുന്‍ വക്താവിന്റെ എഫ് ബി പോസ്റ്റുകള്‍ നേതാക്കള്‍ക്ക് വലിയ തലവേദനയായി മാറുകയാണ്.

Post a Comment

0 Comments