ലിംഗനീതിയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനം സാധ്യമാകണമെന്നും ഇതിനായി മാധ്യമ പ്രവർത്തകർ മാത്രമല്ല മാധ്യമ സ്ഥാപന ഉടമകൾ കൂടി മുൻകൈയെടുക്കണമെന്നും പി. സതീദേവി പറഞ്ഞു.
കേരള വനിതാ കമ്മിഷൻ സ്ത്രീ സമത്വ മാധ്യമ പ്രവർത്തനത്തിനായുള്ള മാർഗരേഖയെക്കുറിച്ച് മാധ്യമപ്രവർത്തകർക്കായി നടത്തിയ ശില്പശാലയിൽ സംസാരിക്കവേയാണ് പരാമർശം. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന പരിപാടി കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു.
ലിംഗനീതിയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനം സാധ്യമാകണം എന്ന് പി. സതീദേവി പറഞ്ഞു. ഇതിന് മാധ്യമ പ്രവർത്തകർ മാത്രമല്ല മാധ്യമ സ്ഥാപന ഉടമകൾ കൂടി മുൻകൈയെടുക്കണം. മാധ്യമ പ്രവർത്തന പഠനത്തിന്റെ സിലബസ്സിൽ ഉൾപ്പെടെ മാറ്റങ്ങൾ വരണം എന്നും വനിതാ കമ്മീഷൻ അധ്യക്ഷ ഓർമ്മപ്പെടുത്തി.
കമ്മിഷൻ അംഗം എം.എസ്. താര അധ്യക്ഷയായി. കേരള മീഡിയ അക്കാദമിയെ പ്രതിനിധീകരിച്ച് ശ്യാം ദേവരാജൻ,
കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ്, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് എന്നിവയെ പ്രതിനിധീകരിച്ച് മാധ്യമ പ്രവർത്തകരായ സരസ്വതി നാഗരാജൻ, ഗീത നസീർ, നവമി സുധീഷ്, ശ്രീലത ഹരി, അനുപമ ജി. നായർ, ക്രിസ്റ്റി ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .
വനിതാ കമ്മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ് വിഷയാവതരണം നടത്തി. കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ ആശംസ നേർന്നു. കമ്മിഷൻ അംഗം ഷാഹിദാ കമാൽ സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത് നന്ദിയും പറഞ്ഞു.
0 Comments