banner

പ​തി​മൂ​ന്ന് വയസ്സുകാരിയെ പീ​ഡി​പ്പി​ച്ച് തട്ടിക്കൊണ്ടുപോയ കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ

കു​മ​ളി : പ​തി​മൂ​ന്ന് വയസ്സുകാരിയെ പീ​ഡി​പ്പി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത സംഭവത്തിൽ അതിഥി തൊഴിലാളിയെ വ​ണ്ടി​പ്പെ​രി​യാ​ര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അ​സം സ്വ​ദേ​ശി​യായ അം​സ​ര്‍ അ​ലി​യെ(22)യാണ് പൊ​ലീ​സ് പാ​ല​ക്കാ​ടു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യെ കാ​ണാ​നി​െ​ല്ല​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ഡി. സു​നി​ല്‍​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ പാ​ല​ക്കാ​ട് ബ​സ്​​സ്​​റ്റാ​ന്‍​ഡി​ല്‍ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​യു​മാ​യി അ​സ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യാ​ണ് അ​റ​സ്​​റ്റ്.

Post a Comment

0 Comments