banner

ഡിസംബർ 24 മുതൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി

തിരുഅനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ക്രിസ്മസ് പ്രമാണിച്ചാണ് പത്ത് ദിവസത്തെ  അവധി. ഡിസംബർ 24 മുതൽ ജനുവരി 2 വരെയാണ് അവധി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

രണ്ട് വർഷക്കാലം കൊവിഡ് തീർത്ത ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ നവംബർ ഒന്ന് മുതലാണ് സ്‌കൂളുകൾ  പ്രവർത്തനമാരംഭിച്ചത്. അതേസമയം, ഈ വർഷം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ ഏക്കാലത്തെയും വളരെ കുറഞ്ഞ അധ്യായന ദിനങ്ങൾ മാത്രമാകും ലഭിക്കുക.


Post a Comment

0 Comments