banner

തലസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരുടെ സൂചനാ പണിമുടക്ക് നാളെ


തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നാളെ. പി ജി ഡോക്‌ടേഴ്‌സിന്റെ സമരം കാരണം ജോലി ഭാരം വര്‍ധിച്ചെന്ന് ഹൗസ് സര്‍ജന്‍മാര്‍ അറിയിച്ചു.

നാളെ രാവിലെ 8 മുതല്‍ മറ്റന്നാള്‍ രാവിലെ 8 വരെയാണ് പണിമുടക്ക്. അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള എല്ലാ സര്‍വീസുകളും ബഹിഷ്‌കരിക്കും.

ഇതിനിടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പി.ജി ഡോക്ടര്‍മാരുടെ അത്യാഹിത വിഭാഗം അടക്കം കൊവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള സമരം മൂന്നാംദിവസത്തിലേക്കാണ് കടക്കുന്നത്. . കെജിഎംസിടിഎ നാളെ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചു. ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്കരിക്കാനാണ് തീരുമാനം.

ശമ്ബള വര്‍ധനവിലെ അപാകതകള്‍ പരിഹരിക്കാനാവശ്യപ്പെട്ട് കെജിഎംഒഎയുടെ നില്‍പ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.

Post a Comment

0 Comments