രാവിലെ 10 മണിയോടു കൂടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും, മന്ത്രി പി രാജീവിനുമൊപ്പം കൊച്ചിയിലെ ദക്ഷിണ
നാവിക ആസ്ഥാനത്തെത്തിയത്.
തുടര്‍ന്ന് രാഷ്ട്രപതിക്ക് മുന്‍പാകെ നാവികസേനയിലെ വിവിധ സേനകളുടെ ആഭ്യാസപ്രകടനങ്ങള്‍ നടന്നു.
യുദ്ധക്കപ്പലുകള്‍, ഹെലികോപ്ടറുകള്‍, പായ്ക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് 11.30 ഓടെ ഐഎന്‍എസ് വിക്രാന്ത് സെല്ലും രാഷ്ട്രപതി സന്ദര്‍ശിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച്ചയാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും ഒപ്പമുണ്ട്. നാളെ രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികൾക്കുശേഷം 24ന് രാവിലെ അദ്ദേഹം ദില്ലിക്ക് മടങ്ങും.
0 تعليقات