കെ.എസ്.ഇ.ബി.എല്‍. ആസ്ഥാനത്ത്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാറിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ പിന്‍തുടര്‍ച്ചയായി വൈദ്യുത വകുപ്പ് ഒട്ടനവധി കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിതരണ മേഖലയില്‍ 429.09 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ആഭ്യന്തര വൈദ്യുത ഉത്പാദന ശേഷിയും 65 മെഗാവാട്ട് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
Kairali News
കിടപ്പുരോഗികളുടെ ജീവന്‍രക്ഷാ ഉപകരണം; സൗജന്യ വൈദ്യുതി വിതരണ പദ്ധതി കാര്യക്ഷമമാക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി
BY NEWZKAIRALI 1 hour ago
വൃഷ്ടിപ്രദേശങ്ങളിലെ മഴയ്ക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത് ക്രമീകരിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
വീടുകളിലെ കിടപ്പു രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ടിവരുന്ന വൈദ്യുതി പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ ഇളവുകള്‍ സംബന്ധിച്ച് ഫീല്‍ഡ് ജീവനക്കാരുടെ ഇടയില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബി.എല്‍. ആസ്ഥാനത്ത്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാറിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ പിന്‍തുടര്‍ച്ചയായി വൈദ്യുത വകുപ്പ് ഒട്ടനവധി കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിതരണ മേഖലയില്‍ 429.09 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ആഭ്യന്തര വൈദ്യുത ഉത്പാദന ശേഷിയും 65 മെഗാവാട്ട് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ആദിവാസി കോളനികളുടെയും, അംഗനവാടികളുടെയും വൈദ്യുതീകരണം ധൃതഗതിയില്‍ പുരോഗമിച്ചു വരുന്നു. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനായി കഴിഞ്ഞ ആറു മാസത്തിനകം 13242 കി.മി. പഴയ കണ്ടക്ടര്‍ മാറ്റി സ്ഥാപിച്ചു. സ്മാര്‍ട്ട് മീറ്ററിംഗ് ഉള്‍പ്പെടെ പതിനായിരം കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള RDSS പദ്ധതിയുടെ രൂപരേഖ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.
ഈ കഴിഞ്ഞ പ്രളയ കാലത്തുണ്ടായ നാശനഷ്ടങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് അഹോരാത്രം പണിയെടുത്ത ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. യോഗത്തില്‍ കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബി. അശോക് ഐ.എ.എസ്., ഡയറക്ടര്‍മാരായ സുകു. ആര്‍, മിനി ജോര്‍ജ്ജ്, സിജി ജോസ്, രാധാകൃഷ്ണന്‍ വി., രാജന്‍ ജോസഫ്, രാജ്കുമാര്‍ എസ്. എന്നിവര്‍ സംസാരിച്ചു.
0 تعليقات