തുടർന്ന്, വിഷയം വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരികയും യുവജനതാദൾ ഈ വിഷയം ഏറ്റെടുക്കുകയും ആയിരുന്നു. പിന്നാലെ വിഷയത്തിൽ അധികൃതർ മൗനം വെടിയണമെന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഇല്ലെങ്കിൽ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്നും യുവജനതാദൾ കൊല്ലം ജില്ലാ പ്രസിഡൻ്റ് മഹി പന്മന അഷ്ടമുടി ലൈവിനോട് പറഞ്ഞു. അധിക്യതരുടെ മൗനം സാമ്പത്തിക ലാഭത്തിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
സർക്കാർ വേതനം ലഭിക്കുന്ന ഫോട്ടോഗ്രാഫർന്മാർക്ക് ലഭിക്കുന്ന തുക ഏകീകൃതമായി പ്രഖ്യാപിച്ചു കൊണ്ട് ഈ വിഷയത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതേസമയം ആരോപണം ഫോട്ടോഗ്രാഫർമാർ പാടേ നിഷേധിച്ചു. അധിക തുക ആരും ഈടാക്കാറില്ലെന്നും മനുഷ്യത്യ രഹിതമായ പ്രവർത്തനം ഫോട്ടോഗ്രാഫർമാരുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഈ മേഖലയിലുള്ള ചിലർ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.
0 Comments