banner

സംയുക്ത സൈനിക ജനറൽ ബിപിൻ റാവത്തിന് ഭാരതത്തിൻ്റെ അന്ത്യാഞ്ജലി; രാജ്യത്തിന് നോവായി ആ പതിമൂന്ന് പേർ

ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഇന്നലെ ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർക്കാണ് നീലഗിരിയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടമായത്. എ.ഡബ്ല്യൂ.ഡബ്ല്യൂ.എ.(ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ) പ്രസിഡന്റും സജീവ സാമൂഹിക പ്രവർത്തകയുമായിരുന്നു മധുലിക.

മധ്യപ്രദേശിലെ ശഹ്ഡോൾ സ്വദേശിയാണ് മധുലിക. അന്തരിച്ച രാഷ്ട്രീയ പ്രവർത്തകൻ മൃഗേന്ദ്ര സിങ്ങിന്റെ മകളായ ഇവർ ഡൽഹിയിലാണ് പഠനം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽനിന്നുള്ള സൈക്കോളജി ബിരുദധാരിയായിരുന്നു മധുലിക.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘനകളിൽ ഒന്നാണ് എ.ഡബ്ല്യൂ.ഡബ്ല്യൂ.എ. സൈനികരുടെ ഭാര്യമാർ, കുട്ടികൾ, ആശ്രിതർ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. നേരത്തെ, വീർ നാരി(സൈനികരുടെ വിധവകൾ)കളെയും ഭിന്നശേഷിക്കാരായ കുട്ടികളെയും സഹായിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെയും പ്രചാരണങ്ങളുടെയും ഭാഗമായും മധുലിക പ്രവർത്തിച്ചിരുന്നു.

എ.ഡബ്ല്യൂ.ഡബ്ല്യൂ.എയെ കൂടാതെ നിരവധി സാമൂഹിക സേവനങ്ങളിലും പ്രത്യേകിച്ച് കാൻസർ രോഗികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും മധുലിക സജീവമായിരുന്നു. സൈനികരുടെ ഭാര്യമാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ മധുലിക ചെയ്തിരുന്നു. തയ്യൽ, ബാഗ് നിർമാണം, കേക്ക്- ചോക്കലേറ്റ് നിർമാണം തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെടുന്നതിലൂടെ സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും മധുലിക അവർക്ക് പ്രോത്സാഹനം നൽകി. രണ്ടു പെൺമക്കളാണ് ബിപിൻ റാവത്ത്-മധുലിക ദമ്പതിമാർക്ക്.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. തൃശൂർ പുത്തൂര്‍ പൊന്നൂക്കര സ്വദേശിയായ സൈനികനാണ് മരിച്ചത്. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മുത്ത മകന്‍ പ്രദീപ് (38) ആണ് മരിച്ചത്. സംഭവം അറിഞ്ഞ് ഇയാളുടെ സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. പ്രദീപിന്റെ കുടുംബം കോയമ്പത്തുരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. എതാനും നാള്‍ മുമ്പ് ഇയാള്‍ മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷി, മക്കള്‍ ദക്ഷന്‍ ദേവ് (5) ദേവപ്രയാഗ് (2).

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു.

തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത് കൂനൂരിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ മരിച്ചത്. ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന വ്യക്തമാക്കി. സൈനിക ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളത്. അദ്ദേഹം വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments