banner

കൊല്ലത്ത് യുവതിയായ വീട്ടമ്മയെ ആക്രമിച്ച വയോധികൻ അറസ്റ്റിലായി

യുവതിയായ വീട്ടമ്മയെ മാനഹാനി വരുത്തിയ ആള്‍ പോലീസ് പിടിയിലായി. കൊറ്റങ്കര പേരൂര്‍ രാഘവ വിലാസത്തില്‍ ശങ്കരപിളള മകന്‍ ശശിധരന്‍പിളള (62) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ വീടിന് സമീപമുളള സ്ത്രീ സംരക്ഷിച്ച് വരുന്ന നായയെ നിരന്തരം ഇയാളുടെ നായയെ കൊണ്ട് ഉപദ്രവിക്കുമായിരുന്നു. നിരന്തരം ഇങ്ങനെ വളര്‍ത്ത് പട്ടിയെ ശല്ല്യം ചെയ്യുന്നതിനെ സ്ത്രീ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കൈയ്യിലിരുന്ന കല്ല് കൊണ്ട് ആക്രമിക്കുകയും നിലത്ത് വീണ യുവതിയുടെ അടിവയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 

തുടര്‍ന്ന് ഇയാളെ ഇലിപ്പിക്കോണത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷ്.എ.പി, എ.എസ്.ഐ സന്തോഷ്കുമാര്‍, സിപിഒ സജിമ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. 

Post a Comment

0 Comments