സംസ്ഥാന ലോട്ടറി ടിക്കറ്റ് മാറി സമ്മനതുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മുണ്ടയ്ക്കല്‍ തെക്കേവിള സി.ആര്‍.എ.-സി55 തെക്കേക്കുറ്റി തെക്കതിൽ ചന്ദ്രബോസ് (60) ആണ് പിടിയിലായത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് സമ്മാനം ലഭിച്ച ടിക്കറ്റിന്‍റെ നമ്പരായി തിരുത്തി ഭാഗ്യക്കുറി ഓഫീസില്‍ സമര്‍പ്പിക്കുകയായിരുന്നു.
ഭാഗ്യക്കുറി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ടിക്കറ്റ് വ്യാജമാണെന്ന് മനസിലായതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ലോട്ടറി ഓഫീസിലെ ജീവനക്കാര്‍സ ഇയാളെ സ്ഥലത്ത് തടഞ്ഞ് വയ്ക്കുകയായിരുന്നു. ഇയാളെ ഭാഗ്യക്കുറി ഓഫീസില്‍ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേരള ഭാഗ്യക്കുറി അക്ഷയയുടെ 526 മത്തെ നറുക്കെടുപ്പിലെ ടിക്കറ്റാണ് നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ചത്.
കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ്കുമാര്‍ സി.പി.ഒ മാരായ സജീവ്, ശ്രീജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
0 Comments