banner

സഹകരണ ബാങ്കിന് പിൻവശത്തെ ഏത്തക്കുലകളുടെ മോഷണം; കൊല്ലത്ത് യുവാക്കള്‍ പോലീസ് പിടിയിലായി

മയ്യനാട് സഹകരണ ബാങ്കിന്‍റെ പിന്‍വശം കൃഷി ചെയ്തിരുന്ന വാഴയില്‍ നിന്നും ഏത്തക്കുലകള്‍ മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. മയ്യനാട് വിഷ്ണു വിഹാറില്‍ ധര്‍മ്മരാജ് മകന്‍ അമല്‍രാജ് (26), മയ്യനാട് തോപ്പില്‍ മുക്ക് ജിത്തു ഭവനില്‍ സാംസണ്‍ മകന്‍ ഡിയോള്‍ സാം (20) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ മയ്യനാട് റീജിയണല്‍ കോഓപ്പേറേറ്റിവ് ബാങ്ക് അവരുടെ ഓഫീസിന് പുറകിലായി കൃഷി ചെയ്ത് വന്ന ഏത്തവാഴ തോട്ടത്തില്‍ നിന്നുമാണ് മോഷണം നടന്നത്. കൃഷിഭൂമിയിലെ വിളഞ്ഞ വാഴക്കുലകളാണ് മോഷ്ടിച്ചിരുന്നത്. 

കൃഷി ഭൂമിയില്‍ നിന്നും ഏത്തവാഴക്കുലകള്‍ മോഷണം പോകുന്നതായുളള ബാങ്കധികകൃതരുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ സമയം ഇവരില്‍ നിന്നും നാല് ഏത്തവാഴക്കുലകള്‍ പോലീസ് കണ്ടെടുത്തു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അരുണ്‍ഷാ, അനുരൂപ, ഷാജി എസ്സിപിഒ മനു, സി.പി.ഒ മാരായ വിനു വിജയ്, അമ്പു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്യ്തു.  

Post a Comment

0 Comments