Latest Posts

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ നോവുള്ള ഓർമ്മയായി സൈനികൻ പ്രദീപ്

തമിഴ്നാട് : തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത കൂനൂരിൽ കഴിഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് മരിക്കാനിടയായ അപകടത്തിൽ ഒരു മലയാളിയും മരിച്ചു. ബിപിൻ റാവത്ത്സ ഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പതിമൂന്ന് പേരുടെ മരണമാണ് ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ അപകടത്തിലാണ് ഒരു മലയാളിയായ തൃശൂർ സ്വദേശി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് മരിച്ചത്.

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.



അപകടത്തിൽ ഗുരുതര പരിക്കേറ്റ്  വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെ പാർലമെന്റിലുണ്ടാകും. 

0 Comments

Headline