നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തതിൽ കേരളം രണ്ടാം സ്ഥാനത്താണ്. എന്നാൽ സംസ്ഥാനത്തിന്‍റെ രോഗ നിയന്ത്രണ തന്ത്രങ്ങൾ ആഗോള ഏജൻസികൾ മാതൃകയായി ഉയർത്തിക്കാട്ടുന്നതിന്‍റെ കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴും ഇന്ത്യയിൽ മികച്ച രീതിയിൽ രോഗ കണ്ടെത്തൽ നടക്കുന്നത് കേരളത്തിലാണ്.
ഇന്ത്യയിൽ 25 മുതൽ 30 കൊവിഡ് അണുബാധകളിൽ ഒരാളെ വീതമാണ് കണ്ടെത്തുന്നത്. എന്നാൽ കേരളത്തിൽ, ഏറ്റവും പുതിയ സെറോസർവേയുടെ അടിസ്ഥാനത്തിൽ ഇത് ഓരോ ആറിലൊന്ന് എന്ന കണക്കിലാണ് കണ്ടെത്തുന്നത്. ഇത് മികച്ച രീതിയാണെന്ന് എപ്പിഡെമിയോളജിസ്റ്റും പബ്ലിക് പോളിസി വിദഗ്ധനുമായ ഡോ.ചന്ദ്രകാന്ത് ലഹാരിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായി ഉയർന്ന കണ്ടെത്തൽ നിരക്ക് ഉണ്ട്. കൂടാതെ മരണ അനുപാതം 0.82 ശതമാനം എന്നതും കുറവാണ്. ഡോ.എസ് സന്തോഷ് പറഞ്ഞു.
സംസ്ഥാന രോഗ പ്രതിരോധ കാര്യക്ഷമത കാണിക്കുന്ന മറ്റൊരു ഘടകം പ്രായമാകുന്ന ജനസംഖ്യയും ഉയർന്ന സഹവർത്തിത്വ നിരക്കുമാണ്. ഹൃദ്രോഗങ്ങൾ, കാൻസർ, ശ്വാസകോശ സംബന്ധമായ തകരാറുകൾ, വൃക്കകളുടെയും കരളിന്റെയും അവസ്ഥ തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ ഒരു വലിയ സംഖ്യ കേരളത്തിലുണ്ട്.എന്നിട്ടും, 0.82 ശതമാനം കുറഞ്ഞ മരണ അനുപാതം കാര്യക്ഷമമായ ആസൂത്രണമാണ് കാണിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ഒമൈക്രോൺ വകഭേദം വന്നപ്പോഴും കൃതൃമായി കേസുകൾ കണ്ടെത്താൻ കഴിയുന്നത് കേരളത്തിന്‍റെ കൃത്യമായ പ്രവർത്തനമാണ് കാണിക്കുന്നത്.
0 Comments